സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (12:22 IST)
പേ വിഷബാധയേറ്റ് 2015 നും 2019 നും ഇടയ്ക്ക് ഒരു മരണം പോലും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ മാത്രം മരിച്ചത് 19 പേരാണ്. ആരോഗ്യവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതേക്കുറിച്ച് ഓഡിറ്റ് നടത്താനും ഓരോ മരണവും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് തെരുവു നായകള്‍ പെരുകിയതാണ് പേവിഷബാധ രൂക്ഷമാകാന്‍ കാരണമെന്നാണ് നിഗമനം. വാക്്‌സിന്‍ എടുക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 2020 പേവിഷബാധയേറ്റ അഞ്ചുപേരും 2021ല്‍ 11 പേരും മരിച്ചിട്ടുണ്ട്.