തിരുവനന്തപുരം|
Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (09:34 IST)
രവീന്ദ്രന്റെ ആത്മഹത്യാ പ്രേരണക്കേസില്‍ ഒന്നും രണ്ടും പ്രതികളായ ബിന്ധ്യാസ് തോമസ്, റുക്‌സാന എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
കേസിലെ ഒന്നും രണ്ടും പ്രതികളായ ബിന്ധ്യാസ് തോമസ്, റുക്‌സാന എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് ബുധനാഴ്ച അപേക്ഷ നല്‍കും. വെഞ്ഞാറമൂട് പോലീസ് അറസ്റ്റുചെയ്ത രണ്ടുപേരെയും തിങ്കളാഴ്ചയാണ് കോടതി റിമാന്‍ഡ് ചെയ്തത്. രവീന്ദ്രന്റെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ബിന്ധ്യയ്ക്കും റുക്‌സാനയ്ക്കും എതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്.
പിരപ്പന്‍കോട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ആരോപിച്ചിട്ടുള്ളത്. എന്നാല്‍ രവീന്ദ്രന്റെ മരണവുമായി ബിന്ധ്യ, റുക്‌സാന എന്നിവര്‍ക്ക് ബന്ധമില്ലെന്നും പോലീസ് കെട്ടിച്ചമച്ച കേസാണെന്നും ഇവരുടെ അഭിഭാഷകന്‍ അഡ്വ സൂരജ്കൃഷ്ണ കോടതിയില്‍ വാദിച്ചു. കഴിഞ്ഞ 13 നാണ് രവീന്ദ്രനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.