Last Modified വെള്ളി, 25 ജൂലൈ 2014 (13:14 IST)
പന്തളം പീഡനക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി കോടതി നോട്ടീസ് അയച്ചു.
1997ല്‍ പന്തളം എന്‍എസ്എസ് കോളജിലെ ബിരുദവിദ്യാര്‍ഥിയെ കോളേജധ്യാപകരടക്കം ഏഴോളം പേര്‍ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതികര്‍ക്ക് 7മുതല്‍ 11വര്‍ഷം വരെ കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും ശിക്ഷ ശരി വെക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.