ശ്രീനു എസ്|
Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (08:28 IST)
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കൂടാതെ 40 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യത.
വെള്ളിയാഴ്ചവരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. മലയോര മേഖലകളില്‍ ഇടിമിന്നല്‍ സജീവമാകും. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിനു മുകളിലും നില്‍ക്കാന്‍ പാടില്ല.