താമര വിരിഞ്ഞു; കേരള ജനതയുടെ തീരുമാനം പ്രധാനമന്ത്രിയുടെ കരങ്ങൾക്ക് ശക്തി പകരുന്നത്, ദൗത്യം അവസാനിച്ചിട്ടില്ല, തുടങ്ങുന്നതേ ഉള്ളുവെന്ന് കുമ്മനം

വർഷങ്ങളായി ബി ജെ പി പാർട്ടി പ്രവർത്തകർ കാത്തിരുന്ന ലക്ഷ്യത്തിലേക്കാണ് കേരളം ഇപ്പോൾ എത്തിയതെന്നും ദൗത്യം അവസാനിച്ചിട്ടില്ല, തുടങ്ങിയതേ ഉള്ളുവെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരൻ. നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ 91 സീറ്റുക

aparna shaji| Last Modified വ്യാഴം, 19 മെയ് 2016 (16:26 IST)
വർഷങ്ങളായി ബി ജെ പി പാർട്ടി പ്രവർത്തകർ കാത്തിരുന്ന ലക്ഷ്യത്തിലേക്കാണ് കേരളം ഇപ്പോൾ എത്തിയതെന്നും ദൗത്യം അവസാനിച്ചിട്ടില്ല, തുടങ്ങിയതേ ഉള്ളുവെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരൻ. നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ 91 സീറ്റുകൾ എൽ ഡി എഫ് സ്വന്തമാക്കിയതിൽ അഭിനന്ദനമറിയിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കുമ്മനം രാജശേഖരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

എല്ലാ കേരളീയർക്കും നമസ്കാരം. ഒരു സന്തോഷവാർത്ത അറിയിക്കുകയാണ്. നിരവധി വർഷങ്ങളായി പ്രവർത്തകരും അനുഭാവികളും ജനങ്ങളും കാത്തിരുന്ന ലക്ഷ്യത്തിൽ ഭാരതീയ ജനതാ പാർട്ടി ഇന്ന് എത്തിയിരിക്കുന്നു. കേരള നിയമസഭയിൽ ഇനി ബി ജെ പി എംഎൽഎയും. നിരവധി മണ്ഢലങ്ങളിൽ എൻ ഡി എ സഖ്യം സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്തും എത്തി. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയുടെ കരങ്ങൾക്കു ശക്തി പകരുന്നതാണ് കേരളജനതയുടെ ഈ തീരുമാനം.

നന്ദി പറയാൻ ഒരുപാട് പേരുണ്ട്. രാഷ്ട്രീയ എതിരാളികളാൽ കേരളത്തിൽ കൊല്ലപ്പെട്ട അസംഖ്യം ബലിദാനികളെ ഈ അവസരത്തിൽ ഞാൻ ആദരവോടെ പ്രണമിക്കുന്നു. എൻഡിഎയുടെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച പ്രവർത്തകർ, പിന്തുണ നൽകി പ്രോൽസാഹിപ്പിച്ച സാമൂഹിക-സാഹിത്യ നേതാക്കൾ, സോഷ്യൽ മീഡീയയിൽ എൻഡിഎയെ അനുകൂലിച്ച പ്രവർത്തകർ,അനുഭാവികൾ,എല്ലാത്തിനും ഉപരി സഹൃദയരായ വോട്ടർമാർ,എല്ലാവർക്കും ഞാൻ ഹൃദയംഗമമായി നന്ദി പറയുന്നു. ഒപ്പം കർത്തവ്യത്തെക്കുറിച്ചു ഓർമിപ്പിക്കുകയും ചെയ്യുന്നു. ദൗത്യം അവസാനിച്ചിട്ടില്ല, തുടങ്ങുന്നതേയുള്ളൂ.

തിരെഞ്ഞെടുപ്പിൽ നല്ല വിജയം കാഴ്ച വച്ച എൽ ഡി എഫ്ഫിൻറെ നേതൃത്വത്തിനും പ്രവർത്തകർക്കും എല്ലാവിധ ആശംസകൾ നേരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :