ജോര്‍ജ് വിജയം മുന്‍കൂട്ടി കണ്ടിരുന്നു; ജയിക്കുമ്പോല്‍ മണ്ഡലപര്യടനം നടത്താനുള്ള വാഹനം ബുധനാഴ്ച തന്നെ ഒരുക്കിനിറുത്തി, പ്രകടനവും സമ്മേളനവും നടത്താനുള്ള സമയവിവരങ്ങളും നേരത്തെ നിശ്ചയിച്ചിരുന്നു

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2016, കേരളാ നിയമസഭാ തിരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് ഫലം, കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2016, തിരഞ്ഞെടുപ്പ് ഫലം, ഉമ്മന്‍‌ചാണ്ടി, വി എസ്, പിണറായി, മാണി, പി സി ജോര്‍ജ്ജ്, ഗണേഷ്, കുമ്മനം, രാജഗോപാല്‍, രമ, ധര്‍മ്മടം, പുതുപ്പള്ളി, മലമ്പുഴ, നികേഷ് കുമാര്‍, കുഞ്ഞാലിക്കുട്ടി, ലീഗ്, എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി
പൂഞ്ഞാര്‍| jibin| Last Modified വ്യാഴം, 19 മെയ് 2016 (16:20 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികളെ പിന്തള്ളി പുഞ്ഞാറില്‍ പിസി ജോര്‍ജ് ജയിച്ചു കയറി ചരിത്രമെഴുതിയപ്പോള്‍ ഞെട്ടിയത് കേരള രാഷ്‌ട്രീയമാണ്. എന്നാല്‍ ജയം ജോര്‍ജ് നേരത്തെ തന്നെ കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇരുപതിനായിരത്തിന് മുകളില്‍ വോട്ട് നേടി ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജയിക്കുമ്പോല്‍ മണ്ഡലപര്യടനം നടത്താനുള്ള വാഹനം ബുധനാഴ്ച തന്നെ ഒരുക്കിനിറുത്തുകയും ചെയ്തു. ഇന്നത്തെ പ്രകടനം, സമ്മേളനം എന്നിയുടെ സമയവിവരങ്ങളും ജോര്‍ജ് നേരത്തെ നിശ്ചയിച്ചു. അത്ര ഉറപ്പും കരുത്തുമായിരുന്നു ജോര്‍ജിന്. ഓരോ ബൂത്തിലെയും വോട്ടുനിലയും നീക്കവും കൃത്യമായി വിലയിരുത്തി ലഭിക്കാന്‍ പോകുന്ന ഭൂരിപക്ഷത്തെക്കുറിച്ചും വ്യക്തമായ കണക്ക് ജോര്‍ജ് ഉണ്ടാക്കിയിരുന്നു.

ആദ്യഘട്ട പ്രചാരണം അവസാനിച്ചപ്പോള്‍ തന്നെ ജയം ഉറപ്പാണെന്ന് ജോര്‍ജ് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എവിടെ നിന്നൊക്കെ വോട്ട് കൂടുതല്‍ ലഭിക്കുമെന്നും ആഞ്ഞു പിടിച്ചാല്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും ജോര്‍ജിന് വ്യക്തമായ ധാരണയും ഉണ്ടായിരുന്നു. കൂടാതെ വലതു ഇടതു മുന്നണികളില്‍ ഇടം കിട്ടാതെ പക്ക സ്വതന്ത്രനായി ജനമധ്യത്തിലിറങ്ങിയ ജോര്‍ജിന് പൂഞ്ഞാറിലെ എട്ടു പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലും ലീഡ് ലഭിക്കുകയും ചെയ്‌തതോടെ വമ്പന്‍ ജയം സ്വന്തമാകുകയായിരുന്നു.

മണ്ഡലത്തിലെ മുസ്‌ലിം വിഭാഗത്തിന്റെ വോട്ടുകള്‍ മുഴുവന്‍ സ്വന്തം പേരിലാക്കാന്‍ ജോര്‍ജിനെ സഹായിച്ചത് അദ്ദേഹത്തിന്റെ ജനസമതിയാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചല്ല അദ്ദേഹം മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വര്‍ഷങ്ങളായി മണ്ഡലത്തില്‍ അദ്ദേഹം നടത്തിവന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ പിസിക്ക് വോട്ടായത്.

പൂഞ്ഞാറിന്റെ നായകനെന്ന പരിവേഷവും അതിലുപരി വിവാദങ്ങള്‍ സമ്മാനിച്ച ഹീറോയിസവും ജോര്‍ജിനെ അകമഴിഞ്ഞു
സഹായിച്ചു.

മിക്കയിടത്തും സ്‌ത്രീകളും ചെറുപ്പക്കാരും ജോര്‍ജിനെ സഹായിച്ചു. സാധാരണക്കാരനെന്ന ലേബലിനൊപ്പം
എന്തിനും ഏതിനും സഹായിക്കുകയും വിളിച്ചാല്‍ ഓടിയെത്തുന്ന രീതിയും പിസിക്ക് സഹായകമായി. കൂടാതെ മണ്ഡലത്തില്‍ അദ്ദേഹം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും നേട്ടമായി തീര്‍ന്നു. യുവാക്കളുടെ ചെറുതും വലുതുമായ ആവശ്യങ്ങളില്‍ ഇടപെട്ട് സഹായിക്കുന്നതും അദ്ദേഹത്തിന് നേട്ടമായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇസ്രായേൽ വ്യോമാക്രമണം; ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് ...

ഇസ്രായേൽ വ്യോമാക്രമണം; ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
ഇസ്രായേൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ ...

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ...

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ബാറിലെ സെക്യൂരിറ്റി; ചടയമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി
കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് (38) ആണ് ...

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി ...

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി
ആശ വര്‍ക്കര്‍മാരുടെ ജീവിതം നേരേയാക്കണമെന്ന് സുരേഷ് ഗോപി. വിഷയത്തിൽ സംസ്ഥാന ...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം ...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ...

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ...

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ
ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന സ്ത്രീയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു. കോടതിയുടെ ...