സജിത്ത്|
Last Modified വ്യാഴം, 19 മെയ് 2016 (15:33 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടന്ന മങ്കട മണ്ഡലത്തില്‍ സിറ്റിംങ്ങ് എം എല്‍ എയായ ടി എ അഹമ്മദ് കബീര്‍ ഇടതു സ്ഥാനാര്‍ത്ഥിയായ ടി കെ റഷീദലിയെ 1508 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
അതേ സമയം കോട്ടക്കല്‍ മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ആബിദ് ഹുസൈന്‍ തങ്ങള്‍ വിജയിച്ചു. എന്‍ സി പി സ്ഥാനാര്‍ത്ഥിയായ എന്‍ എ മുഹമ്മദ് കുട്ടിയെ 15042 വോട്ടുകള്‍ക്കാണ് തങ്ങള്‍ തോല്‍പ്പിച്ചത്.
പൊന്നാനി മണ്ഡലം സി പി എം സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണന്‍ നിലനിര്‍ത്തി. 15640 വോട്ടുകള്‍ക്കായിരുന്നു വിജയം. അതേസമയം മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് വിജയിച്ചു. 6043 വോട്ടുകള്‍ക്കാണ് ഇടതു സ്വതന്ത്രനായ നിയാസ് പുളിക്കകത്തിനെ തോല്‍പ്പിച്ചത്. അതുപോലെ വള്ളിക്കുന്നില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ 12610വോട്ടുകള്‍ക്ക് വിജയിച്ചു.
താനൂരില്‍ ലീഗ് ആധിപത്യത്തിനു അവസാനമായി. ഇടതു സ്വതന്ത്രനായ വി അബ്ദുറഹ്‌മാന്‍ നിലവിലെ എം എല്‍ എയും ലീഗ് സ്ഥാനാര്‍ത്ഥിയുമായ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ 4918 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. തവനൂര്‍ മണ്ഡലം ഇടതു സ്വതന്ത്രന്‍ കെ ടി ജലീല്‍ നിലനിര്‍ത്തി. 17064 വോട്ടുകള്‍ക്കായിരുന്നു ജലീലിന്റെ വിജയം. അതേ സമയം കൊണ്ടോട്ടി മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ടി വി ഇബ്രാഹിമും ഏറനാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ബഷീറും വിജയിച്ചു.
പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലി വിജയിച്ചു. 2290 വോട്ടുകള്‍ക്കാണ് സി പി എം സ്ഥാനാര്‍ത്ഥിയായ വി ശശികുമാറിനെ പരാജയപ്പെടുത്തിയത്. മലപ്പുറം, മഞ്ചേരി, തിരൂര്‍ എന്നീ മണ്ഡലങ്ങള്‍ ലീഗ് നിലനിര്‍ത്തി. 35672 വോട്ടുകള്‍ക്ക് മലപ്പുറത്തു നിന്നും പി ഉബൈദുള്ളയും 19616 വോട്ടുകള്‍ക്ക് മഞ്ചേരിയില്‍ നിന്നും എം ഉമ്മറും
വിജയിച്ചപ്പോള്‍ തിരൂര്‍ മണ്ഡലത്തില്‍ നിലവിലെ എം എല്‍ എ സി മമ്മുട്ടി 7061 വോട്ടുകള്‍ക്ക് ഇടതു സ്വതന്ത്രന്‍ ഗഫൂര്‍ പി ലില്ലീസിനെ പരാജയപ്പെടുത്തി.
വേങ്ങരമണ്ഡലം നിലനിര്‍ത്തി പി കെ കുഞ്ഞാലികുട്ടി. 38057 വോട്ടുകള്‍ക്കാണ് അദ്ദേഹം എതിര്‍സ്ഥാനാര്‍ത്ഥിയായ സി പി എമ്മിന്റെ പി പി ബഷീറിനെ പരാജയപ്പെടുത്തിയത്. വണ്ടൂരില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാര്‍ 23864 വോട്ടുകള്‍ക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ നിഷാന്തിനെ പരാജയപ്പെടുത്തി.