1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bird Flu Chicken Meat Price

പക്ഷിപ്പനി: കേരളത്തില്‍ ഇറച്ചിക്കോഴി വില കുറയുമോ?

Bird Flu
ചെറിയൊരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പക്ഷിപ്പനി ഭീതി പിടിമുറുക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ പക്ഷിപ്പനി ബാധിച്ച് 11 കാരന്‍ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. പക്ഷിപ്പനി ഭീതിയെ തുടര്‍ന്ന് കേരളത്തില്‍ അടക്കം ഇറച്ചിക്കോഴി വില കുത്തനെ കുറയാന്‍ സാധ്യതയേറി. നിലവില്‍ ഒരു കിലോ ഇറച്ചിക്ക് 240 രൂപ വിലയുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി ഇറച്ചിക്കോഴി വില കുതിക്കുകയാണ്. എന്നാല്‍, പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇറച്ചിക്കോഴി വില കുറഞ്ഞേക്കാം. കഴിഞ്ഞ വര്‍ഷം പക്ഷിപ്പനി പടര്‍ന്ന സാഹചര്യത്തില്‍ കേരളത്തില്‍ കോഴിയിറച്ചി കിലോയ്ക്ക് നൂറ് രൂപയില്‍ താഴെ എത്തിയിരുന്നു. 

പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഇറച്ചിയും മുട്ടയും കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോഴിയിറച്ചിയും മുട്ടയും ശരിയായി തയ്യാറാക്കി വേവിക്കണം. നന്നായി വേവിച്ച് കഴിക്കുകയാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വൈറസ് ചൂടേറ്റാല്‍ നശിക്കുന്നതായതിനാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്ന അളവ്) വരെ ഇറച്ചിയും മുട്ടയും ചൂടാക്കിയാല്‍ ആ വൈറസ് നശിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്. മുട്ട ബുള്‍സൈ ആയി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ബുള്‍സൈ ഉണ്ടാക്കുമ്പോള്‍ മുട്ട വേണ്ടവിധം വേവുന്നില്ല എന്നതാണ് അതിനു കാരണം. 
 
 
 
 
അടുത്ത ലേഖനം
റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ കേരളത്തില്‍ നിര്‍മിക്കുന്നു ! പുറത്തുവരുന്നത് വന്‍ റിപ്പോര്‍ട്ടുകള്‍