അനുബന്ധ വാര്‍ത്തകള്‍
- Biparjoy Cyclone Live Updates: വീശിയടിക്കാന്‍ ഒരുങ്ങി ബിപോര്‍ജോയ്; വരും മണിക്കൂറുകള്‍ നിര്‍ണായകം, പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു
- Dengue Fever :മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 6 മരണം, എറണാകുളത്ത് ഡെങ്കി പടരുന്നു
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ശ്രദ്ധിക്കേണ്ടത് ഈ ജില്ലകള്‍
- തെങ്ങു വീണു വയോധികയ്ക്ക് ദാരുണാന്ത്യം
- സംസ്ഥാനത്ത് ഈ ആറുപച്ചക്കറികളിലാണ് കൂടുതല്‍ വിഷാംശമെന്ന് റിപ്പോര്‍ട്ട്
ബിപോര്‍ജോയ് കര തൊടുക 150 കിലോമീറ്റര്‍ വേഗതയില്‍; വരും മണിക്കൂറുകള്‍ നിര്‍ണായകം
ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. അതിശക്തമായ ബിപോര്‍ജോയ് (Biparjoy) ചുഴലിക്കാറ്റ് വടക്ക്-കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി ( Very Severe Cyclonic Storm ) ശക്തികുറഞ്ഞു.
ജൂണ്‍ 14 രാവിലെ വരെ വടക്ക് ദിശയിയില്‍ സഞ്ചരിച്ചു തുടര്‍ന്ന് വടക്ക്-വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര & കച്ച് അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന്‍ തീരത്ത് മണ്ഡവി (ഗുജറാത്ത്) ക്കും കറാച്ചിക്കും ഇടയില്‍ ജാഖു പോര്‍ട്ടിനു സമീപം ജൂണ്‍ 15 ന് വൈകുന്നേരത്തോടെ പരമാവധി 150 km/ hr വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യത. അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.