സംസ്ഥാനത്ത് ഈ ആറുപച്ചക്കറികളിലാണ് കൂടുതല്‍ വിഷാംശമെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (14:42 IST)
പച്ചക്കറികളും പഴങ്ങളും കേരളത്തില്‍ പുറത്തുനിന്നാണ് കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ വിശ്വസിച്ച് കഴിക്കാനും പലര്‍ക്കും പേടിയാണ്. പഴം-പച്ചക്കറികളില്‍ ഉയര്‍ന്ന തോതില്‍ കീടനാശിനികള്‍ ഉണ്ട്. ഇപ്പോള്‍ സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി കാര്‍ഷിക സര്‍വകലാശാല നടത്തുന്ന പഠനത്തിലാണ് പച്ചക്കറികളിലെ വിഷാംശത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. പച്ചക്കറികളില്‍ 35 ശതമാനത്തിലേറെയാണ് വിഷാംശം ഉള്ളത്.

പച്ചച്ചീര, ബജിമുളക്, കാപ്‌സിക്കം, ബ്രോക്കോളി, വഴുതന, സാമ്പാര്‍മുളക് തുടങ്ങിയവയിലാണ് കൂടുതല്‍ വിഷാംശം ഉള്ളത്. കര്‍ഷകരില്‍ നിന്ന് നേരിട്ടുവാങ്ങുന്ന പച്ചക്കറികളില്‍ കീടനാശിനിയുടെ അംശം കുറവാണ്. അതേസമയം ഉണക്കമുന്തിരി, റോബസ്റ്റ, സപ്പോട്ട എന്നിവയില്‍ 50ശതമാനം ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :