ബിപോര്‍ജോയ് തീരത്തേക്ക്; എട്ട് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത, പട്ടികയില്‍ കേരളവും !

ഗുജറാത്തില്‍ മറ്റന്നാള്‍ വരെ മത്സ്യബന്ധനത്തിനു വിലക്കുണ്ട്

രേണുക വേണു| Last Modified ബുധന്‍, 14 ജൂണ്‍ 2023 (15:13 IST)
ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ എട്ട് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത 36 മണിക്കൂറില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഗുജറാത്തില്‍ മറ്റന്നാള്‍ വരെ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. സൗരാഷ്ട്ര-കച്ച് മേഖലകളില്‍ റെഡ് അലര്‍ട്ടാണ്. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചു. ഗുജറാത്ത്, മുംബൈ തീരങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

സൗരാഷ്ട്ര-കച്ച് മേഖലയില്‍ പലയിടത്തും ശക്തമായ കാറ്റും മഴയും ഉണ്ട്. ഗുജറാത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ വൈകിട്ടോടെ ജഖൗ തീരത്ത് ബിപോര്‍ജോയ് ചുഴലിക്കാറ്റ് കര തൊടാനാണ് സാധ്യത. കരയില്‍ പ്രവേശിക്കുമ്പോള്‍ ചുഴലിക്കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :