കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 14 ജൂണ്‍ 2023 (15:04 IST)
ഭാര്യയുടെ ജോലിസ്ഥലത്ത് എത്തി ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് പൂക്കോട് ഡയറി കോളനിയിലെ ശശി (39) മൂന്നു മക്കളുമായി എത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.പൂക്കോട് വെറ്ററിനറി കോളേജിലെ ഓഫീസിനു മുമ്പിലേക്ക് എത്തി ശശി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പൊള്ളലേറ്റ ഇയാളെ വയനാട് ഗവര്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍ക്ക് പൊള്ളലേറ്റിട്ടില്ല. ഭാര്യയുടെ പരാതിയില്‍ വൈത്തിരി പോലീസ് കേസെടുത്തു. ശശി ഉപദ്രവിക്കാറുണ്ടെന്ന് ഭാര്യ പറഞ്ഞു.