തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ജൂണ്‍ 2023 (11:04 IST)
ഹനുമാന്‍ കുരങ്ങ് തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയി. കുരങ്ങനായുള്ള തിരച്ചില്‍ തുടരുകയാണ്. ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മ്യൂസിയത്തിന് അടുത്തുള്ള ബെയ്ന്‍സ് കോമ്പൗണ്ടിലെ തെങ്ങില്‍ രാത്രിയോടെ കുരങ്ങിനെ കണ്ടിരുന്നു. പിന്നീട് അവിടെ നിന്നും കാണാതായ കുരങ്ങ് അധിക ദൂരം സഞ്ചരിക്കാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.

ബെയ്ന്‍സ് കൗമ്പൗണ്ട് പരിസരത്ത് തെരച്ചില്‍ നടത്തും. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. പരീക്ഷണാര്‍ത്ഥം കൂട് തുറന്നപ്പോള്‍ കുരങ്ങ് ചാടിപ്പോയി. സന്ദര്‍ശകര്‍ക്ക് കാണാനായുള്ള തുറന്ന കൂട്ടിലേക്ക് കുരങ്ങിനെ വ്യാഴാഴ്ച മാറ്റാനിരിക്കുകയായിരുന്നു. മൂന്നു വയസ്സ് പ്രായമുള്ള കുരങ്ങാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്.

തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജികള്‍ പാര്‍ക്കില്‍ നിന്നാണ് കഴിഞ്ഞ തിങ്കളാഴ്ച രണ്ടു സിംഹങ്ങളെയും കുരങ്ങുകളെയും മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ബുധനാഴ്ച മന്ത്രിയുടെ സ്ഥാനത്ത് തുറന്ന കൂട്ടിലേക്ക് മാറ്റാന്‍ ഇരിക്കെ ആദ്യം പെണ്‍കുട്ടി കുരങ്ങിനെ കൂട്ടിന് പുറത്ത് എത്തിക്കുകയായിരുന്നു. ആണ്‍കുരങ്ങിനെ വിട്ട് പെണ്‍കുഞ്ഞ് പോകില്ലെന്ന് നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കൂട് തുറന്നത്. കൂടിന് പുറത്തേക്ക് പോയ പെണ്‍ കുരങ്ങ് ആദ്യം മരത്തില്‍ ചാടി പിന്നെ ദൂരത്തേക്ക് പോകുകയായിരുന്നു. പെണ്‍കുട്ടികളെ പിടികൂടാനായി ആണ്‍കുരങ്ങുകളെ കൂട്ടത്തോടെ എത്തിച്ചെങ്കിലും പെണ്‍കുഞ്ഞ് ശ്രദ്ധിക്കാതെ പോകുകയായിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :