Last Modified ചൊവ്വ, 30 ജൂലൈ 2019 (15:06 IST)
ബീഹാർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനക്ക് രക്തസാമ്പിള്‍ നല്‍കി. ബൈക്കുളയിലെ ജെജെ ആശുപത്രിയിലെത്തിയാണ് രക്തസാമ്പിള്‍ നല്‍കിയത്. രക്ത സാമ്പിള്‍ കലീനയിലെ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചു. ഡിഎന്‍എ ഫലം വന്നാല്‍ രഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച തന്നെ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. രണ്ടാഴ്ചക്കകം സീല്‍ചെയ്ത പരിശോധന റിപ്പോര്‍ട്ട് ഹൈക്കോടതിയെ ഏല്‍പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഡിഎന്‍എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.