മൂന്ന് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; പ്രതിക്കായി തിരച്ചിൽ; പ്രതിഷേധം

കുട്ടി മാതാപിതാക്കളോട് കാര്യം പറഞ്ഞതിന് പിന്നാലെ പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കാണാനായില്ല.

Last Modified ഞായര്‍, 28 ജൂലൈ 2019 (11:12 IST)
മൂന്ന് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ ഉത്തർപ്രദേശിലെ കാൻപുരിൽ പ്രതിക്കായി പൊലീസിന്റെ തിരച്ചിൽ. മുത്തശ്ശിയെ കാണാൻ മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്ന് വയസുകാരിയെ, ബന്ധുവിനെ കാണാനെത്തിയ യുവാവാണ് പീഡിപ്പിച്ചതെന്നാണ് വിവരം. കുട്ടി മാതാപിതാക്കളോട് കാര്യം പറഞ്ഞതിന് പിന്നാലെ പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കാണാനായില്ല.

വാർത്ത പുറത്തറിഞ്ഞതിന് പിന്നാലെ കാൻപുരിലെ പേം ഗ്രാമത്തിൽ ജനങ്ങൾ കുപിതരായി രംഗത്തിറങ്ങി.ഇതോടെ സ്ഥലത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ആശങ്ക വർദ്ധിച്ചതിനാലാണ് പ്രതിഷേധം ഉണ്ടായതെന്ന എഎസ്‌പി അജയ് കുമാർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :