ബിനോയി കോടിയേരിക്ക് തിരിച്ചടി: ഡിഎൻഎ പരിശോധന നാളെ; അന്വേഷണവുമായി സഹകരിക്കുമെന്ന് ബിനോയി

പരിശോധനാഫലം മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം.

Last Modified തിങ്കള്‍, 29 ജൂലൈ 2019 (14:06 IST)
പീഡനക്കേസിൽ ബിനോയി കോടിയേരിയുടെ പരിശോധന നാളെ. രക്തസാമ്പിൾ നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബിനോയിക്ക് നിർദേശം നൽകി. പരിശോധനാഫലം മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം.

ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്നും ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയി കോടിയേരി കോടതിയെ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :