ബിജു രമേശിന് കെ ബാബുവിന്റെ 48 മണിക്കൂറിന്റെ അന്ത്യശാസന

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (19:00 IST)
ബാര്‍ കോഴ വിവാദത്തിലേക്ക് തന്റെ പേര്‍ വലിച്ചിഴച്ച നടപടിക്കെതിരെ എക്സൈസ് മന്ത്രി കെ ബാബു നിയമനടപടി തുടങ്ങി. ഇതിന്റെ ഭാഗമായി 48 മണിക്കൂറിനുള്ളില്‍ തനിക്കെതിരായ പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പ്‌ പറയണമെന്നും അല്ലെങ്കില്‍ ഒരുകോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ച് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ്‌ പ്രസിഡന്റ്‌ ബിജു രമേശിന് മന്ത്രി നോട്ടീസ് അയച്ചു.

തിരുവനന്തപുരം ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ മുമ്പാകെ 164 മത്‌ വകുപ്പുപ്രകാരം തിങ്കളാഴ്‌ച മന്ത്രിക്കെതിരെ ബിജുരമേശ് മൊഴി നല്‍കിയിരുന്നു. എക്‌സൈസ്‌ മന്ത്രിയ്‌ക്ക് പത്തുകോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ പ്രസ്‌താവന. ഇതിന്‌ തെളിവായി റെക്കോര്‍ഡ്‌ ചെയ്‌ത മൊബൈല്‍ ഫോണ്‍ സംഭാഷണത്തിന്റെ ശബ്‌ദരേഖയും ബിജു രമേശ്‌ കോടതിയ്‌ക്ക് കൈമാറിയിരുന്നു.

ഇതിനു പിന്നാലെയാണ് നിയമനടപടിക്ക് മന്ത്രി തുടക്കമിട്ടത്. അതേസമയം, താന്‍ ആരോടും പണം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്‌തിട്ടില്ലെന്ന്‌ കെ ബാബു വ്യക്‌തമാക്കിയിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന ബിജു താന്‍ ആരോട്‌, എപ്പോള്‍, എവിടെവെച്ച്‌ പണം വാങ്ങിയെന്ന്‌ വ്യക്‌തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :