കോടതി വിധിയില്‍ സര്‍ക്കാറിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് കെ ബാബു

Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (17:31 IST)
ബാര്‍ കേസിലെ കോടതി വിധിയില്‍ സര്‍ക്കാറിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു. ഗവണ്‍മെന്റിന്റെ നിലപാട് വിധിപ്രഖ്യാപനത്തിലൂടെ കോടതി അംഗീകരിച്ചുവെന്നും കെ ബാബു പറഞ്ഞു.
മദ്യതതിന്റെ ലഭ്യത കുറക്കണമെന്നും മദ്യത്തിന്റെ ഉപയോഗവും കുറയ്ക്കണമെന്നുള്ളതും സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം പറഞ്ഞു.

5 സ്റ്റാര്‍
ഹോട്ടലൊഴികെ എല്ലാ ഹോട്ടലും ഇന്ന് ബാര്‍ സമയം 10 :30 ന് അടയ്ക്കുമെന്നും ഇപ്പോള്‍ കൈവശമുള്ള മദ്യം ഉദ്യോഗസ്ഥന്മാര്‍ സീല് ചെയ്യുമെന്നും ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. 2014 മാര്‍ച്ച് 31 വരെ പ്രവത്തിച്ച ഹൈജിനിക്ക് കണ്ടീഷന്റെ അടിസ്ഥാനത്തില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :