ഭാരത് ബന്ദ്: കേരളത്തില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?

രേണുക വേണു| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (08:17 IST)

അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തില്‍ ബാധകമല്ല. അതുകൊണ്ട് തന്നെ ഭാരത് ബന്ദിന്റേതായ നിയന്ത്രണങ്ങളൊന്നും ഇന്ന് സംസ്ഥാനത്തില്ല. സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല. സമൂഹമാധ്യമങ്ങളിലൂടെയാണ് തിങ്കളാഴ്ച അഗ്‌നിപഥ് വിഷയത്തില്‍ ബന്ദ് നടക്കുമെന്ന് പ്രചാരണം നടന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ ബന്ദ് നടക്കില്ലെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :