ജാമ്യത്തിലിറങ്ങി ദിവസങ്ങൾ മാത്രം, മലപ്പുറത്തെ റിട. അധ്യാപകൻ പോക്സോ കേസിൽ വീണ്ടും അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 19 ജൂണ്‍ 2022 (11:54 IST)
വിദ്യാർഥിനിയെ പീഡിപ്പിച്ചെന പരാതിയിൽ മലപ്പുറം നഗരസഭയിലെ മുൻ സിപിഎം കൗൺസിലറും റിട്ട അധ്യാപകനുമായ കെവി വീണ്ടും അറസ്റ്റിൽ. പൂർവ വിദ്യാർഥിയുടെ പരാതിയിലാണ് പോക്സോ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്.

നേരത്തെ രണ്ട് പോക്സോ കേസുകളിൽ ഇയാൾ അറസ്റ്റിലായിരുന്നു. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് പൂർവ വിദ്യാർഥിനിയുടെ പരാതിയിൽ മലപ്പുറം വനിതാ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. 30 വർഷകാലത്തെ അധ്യാപനജീവിതത്തിനിടയിൽ ശശികുമാർ നിരവധി വിദ്യാർഥിനികളെ പീഡിപ്പിച്ചതായി റിപ്പോർട്ടുണ്ട്. നേരത്തെയും പരാതികൾ വന്നിരുന്നെങ്കിലും സ്കൂൾ അധികൃതരുടെ സഹായത്താൽ പരാതികൾ ഒതുക്കി തീർക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :