ഭാഗ്യലക്ഷ്മിക്കെതിരായ കേസ്: മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടും യൂട്യൂബറെ ആക്രമിച്ചത് നിയമം കൈയിലെക്കലാണെന്ന് കോടതി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 31 ഒക്‌ടോബര്‍ 2020 (12:07 IST)
വിവാദ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടും ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ചേര്‍ന്ന് യൂട്യൂബറെ ആക്രമിച്ചത് നിയമം കൈയിലെക്കലാണെന്ന് കോടതി പറഞ്ഞു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടേയും ദിയസന, ശ്രീലക്ഷ്മി എന്നിവരുടെയും ജാമ്യാപേക്ഷ കോടതി വിധിപറയാനായി മാറ്റി വച്ചു.

പ്രതികള്‍ക്കു ജാമ്യം നല്‍കുന്നതിനെതിരെ വിജയ് പി നായര്‍ നല്‍കിയ ഹര്‍ജിയുടെ വാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. അതേസമയം ഒത്തുതീര്‍പ്പിന് വിജയ് പി നായര്‍ ക്ഷണിച്ചതുകൊണ്ടാണ് താമസസ്ഥാലത്തേക്ക് പോയതെന്ന പ്രതികളുടെ വാദത്തെ വിജയ് പി നായരുടെ അഭിഭാഷകന്‍ എതിര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :