മദ്യവില്‍പ്പന ശാലകള്‍ക്ക് തുടര്‍ച്ചയായ രണ്ട് ദിവസം അവധി; സെപ്റ്റംബര്‍ 30 ന് രാത്രി ഏഴിന് അടയ്ക്കും !

എല്ലാ മാസവും ഒന്നിന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്

രേണുക വേണു| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (08:16 IST)

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഒക്ടോബര്‍ 1, 2 തിയതികളില്‍ തുടര്‍ച്ചയായ അവധി. ഈ മാസം 30 ന് വൈകിട്ട് ഏഴ് മണിക്ക് ഔട്ട്‌ലെറ്റുകള്‍ അടക്കും. സ്‌റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിലെടുത്താണ് നേരത്തെ അടയ്ക്കുന്നതെന്ന് ബെവ്‌കോ അറിയിച്ചു. എല്ലാ മാസവും ഒന്നിന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്. ബാറുകള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :