1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dog Attack news

കൊല്ലത്ത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തര്‍ക്കടക്കം ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Dog Attack
കൊല്ലത്ത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തര്‍ക്കടക്കം ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. സംഭവത്തില്‍ അഞ്ചുപേരെ കുളത്തുപ്പുഴ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പുനലര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ കുളത്തുപ്പുഴ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു തെരുവുനായകളുടെ ആക്രമണം ഉണ്ടായത്. 
 
രണ്ടുദിവസം മുന്‍പ് കൊല്ലത്ത് മയ്യനാട് ഒന്നരവയസുകാരനേയും തെരുവുനായ ആക്രമിച്ചിരുന്നു. 
അടുത്ത ലേഖനം
Happy New Year 2023: പുതുവത്സര ആശംസകള്‍ മലയാളത്തില്‍