ഹൈക്കോടതിയുടെ രൂക്ഷ വിമർശനം: നിബന്ധനകൾ കടുപ്പിച്ച് ബെവ്‌കോ, രേഖകൾ ഇല്ലാത്തവരെ മടക്കിയയച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (12:31 IST)
മദ്യം വാങ്ങാൻ ആർടി‌പി‌സിആർ പരിശോധനാ ഫലമോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന ഹൈക്കോടതി പരാമർശത്തിന് പിന്നാലെ നിബന്ധനകൾ കർശനമാക്കി ബെവ്‌കോ. തിരുവനന്തപുരം ജില്ലയിൽ പലയിടത്തും രേഖകൾ ഇല്ലാതെ എത്തിയവരെ തിരിച്ചയച്ചു.

ഇന്നലെ കോടതി വിമർശനം ഉന്നയിച്ചതിനെ തുടർന്ന് ഇന്ന് മുതലാണ് സംസ്ഥാനത്തെ മദ്യശാലകളിൽ രേഖകൾ നിർബന്ധമാക്കിയത്. ഒരു ഡൊസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ, ആർടിപി‌സിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമെ മദ്യം നൽകേണ്ടതുള്ളുവെന്നാണ് പുതിയ മാർഗനിർദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :