മദ്യശാലകൾ ഇന്ന് തുറക്കില്ലെന്ന് ബെവ്‌കോ

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ജൂലൈ 2021 (09:47 IST)
സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്‌കോ. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ശനിയാഴ്‌ച്ച സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ മദ്യശാലകൾ തുറക്കുന്നതിനെ പറ്റി പരാമർശമില്ല. ഇതിനെ തുട‌ർന്നാണ് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്‌കോ അറിയിച്ചത്.

ഞായറാഴ്‌ച്ച മദ്യശാലകൾ തുറക്കുമെന്നാണ് നേരത്തെ ബെവ്കോ അറിയിച്ചിരുന്നത്.
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് 3 ദിവസത്തേക്ക് നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിലും തിങ്കളാഴ്‌ച്ച കട തുറക്കാൻ അനുവാദമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :