ബെന്യാമിൻറെ പുതിയ നോവൽ 'ഇഞ്ചികൃഷിയുടെ ബാലപാഠങ്ങൾ' - കെ എം ഷാജിയെ പരിഹസിച്ച് നോവലിസ്റ്റ്

ജോൺസി ഫെലിക്‌സ്| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (11:55 IST)
കെ എം ഷാജി എം എൽ എയെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ച് നോവലിസ്റ്റ് ബെന്യാമിൻ. ഷാജിയുടെ വീടുകളിൽ നടന്ന വിജിലൻസ് റെയ്‌ഡിനെക്കുറിച്ചാണ് പരോക്ഷമായ രീതിയിൽ പോസ്റ്റിൽ പരാമർശിക്കുന്നത്.

ബെന്യാമിൻറെ ഫേസ്‌ബുക്ക് പോസ്റ്റിൻറെ പൂർണരൂപം ഇതാ:

പുതിയ നോവൽ :
ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ.
അധ്യായങ്ങൾ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം
8. ഹാർട്ടറ്റാക്ക് - അഭിനയ രീതികൾ.
9. ഒന്ന് പോടാ ###
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :