കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

ശ്രീനു എസ്| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (09:27 IST)
മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇന്നു രാവിലെ ഒരേസമയമാണ് രണ്ടുവീടുകളിലും റെയ്ഡ് നടന്നത്. വീടുനിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ശ്രോതസുകളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കും. അഴിക്കോടില്‍ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് കെഎം ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു വിജിലന്‍സിനു ലഭിച്ച പരാതി.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതി നല്‍കിയിരുന്നത്. വിജിലന്‍സിനെ കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ വില 1.72 കോടിരൂപയെന്നാണ് കോര്‍പറേഷന്റെ റിപ്പോര്‍ട്ടിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :