തൃശൂർ|
jibin|
Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (13:52 IST)
തൃശൂർ കേരളവർമ്മ കോളജില്‍ ബീഫ് ഫെസ്‌റ്റിവല്‍ നടത്തിയതിന് അനുകൂലമായി ഇട്ട ഫേസ്‌ബുക്ക് പോസ്‌റ്റില്‍ ഉറച്ചു നില്‍ക്കുന്നതായി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. വിഷയത്തില്‍ തന്റെ നിലപാട് ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. അതില്‍ ഖേദവുമുണ്ട്. ഫേസ്‌ബുക്ക് പോസ്‌റ്റ് കോളജിനെതിരെ അല്ലായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ നിലപാടുകളെയാണ് താന്‍ വിമര്‍ശിച്ചതെന്നും അധ്യാപിക വ്യക്തമാക്കി. അതേസമയം
അധ്യാപിക കോളജ് പ്രിൻസിപ്പലിനു മുൻപാകെ വിശദീകരണം നൽകി.
ബീഫ് കഴിച്ചതിന് ഉത്തരേന്ത്യയിൽ ഒരാൾ കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണു വെള്ളിയാഴ്ച എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ കേരളവർമ കോളജിൽ ബീഫ് ഫെസ്റ്റ് നടത്തിയത്. കോളേജ് അധികൃതരുടെ സമ്മതത്തോടെ അല്ലായിരുന്നു ഫെസ്‌റ്റിവല്‍ നടന്നത്. ഫെസ്‌റ്റിവല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് എബിവിപി പ്രവർത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്‌തിരുന്നു.
അതിനുശേഷം ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി അധ്യാപികയായ ദീപ നിശാന്ത് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ഇടുകയായിരുന്നു. പോസ്‌റ്റ് വിവാദമായതോടെ കോളജിന്റെ ഉടമസ്ഥരായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എം.പി. ഭാസ്‌കരൻ നായര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രിൻസിപ്പലിനാണ് അന്വേഷണച്ചുമതല.