തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (12:24 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള വാക്പോര് കൂടുതല്‍ രൂക്ഷമാകുന്നു. താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് വെള്ളാപ്പള്ളി ഉത്തരം പറയണം. അദ്ദേഹം താന്‍ ഉന്നയിച്ച കാര്യങ്ങള്‍ പുച്ഛിച്ചു തള്ളിക്കോട്ടെ, പക്ഷേ തന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ അദ്ദേഹത്തെ വിടില്ലെന്നും വിഎസ് പറഞ്ഞു.
വിഎസ് സിപിഎം മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പുച്ഛിച്ചു തള്ളുന്നുവെന്നു വെള്ളാപ്പള്ളി പറഞ്ഞതിനു പിന്നാലെയാണ് വിഎസ് തന്റെ നിലപാടിലുറച്ച് നില്‍ക്കുന്നതായി വ്യക്തമാക്കിയത്.
തനിക്കെതിരെ അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പുച്‌ഛിച്ചു തള്ളുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. തന്നെ എതിര്‍ക്കാനാണെങ്കിലും വി എസും പിണറായി വിജയനും ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി രാവിലെ പറഞ്ഞു.
സമത്വ മുന്നേറ്റ യാത്ര കണ്ട് രാഷ്‌ട്രീയക്കാര്‍ക്ക് വിറളി പിടിച്ചിരിക്കുകയാണ്. തന്നെ എതിര്‍ത്തതിലൂടെ വിഎസിന് പാര്‍ട്ടിയില്‍ പ്രമോഷന്‍ കിട്ടി. പുതിയ പാര്‍ട്ടിക്കായി ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് കണ്ടാണ് തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. ഭൂരിപക്ഷ മുന്നേറ്റത്തെ മുന്നണികള്‍ ഭയക്കുകയാണ്. ജി മാധവന്‍ നായരെ കള്ളനെന്ന് വിളിച്ചു. അങ്ങനെയെങ്കില്‍ പിണറായിയും കള്ളനല്ലേയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.