തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (13:18 IST)
വക്താക്കള്‍ പാര്‍ട്ടിയോട് ആലോചിക്കാതെ അഭിപ്രായങ്ങള്‍ പറയുന്നതായി ആക്ഷേപമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് അജയ് തറയില്‍ ഇട്ട ഫേസ്‌ബുക്ക് പോസ്‌റ്റിനെ കുറിച്ച് പരിശോധിക്കും. പാര്‍ട്ടിയോട് ആശയ വിനമയം നടത്താതെ പ്രസ്താവനകള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനസംഘടന പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
അഴിമതിക്കാരെ സംരക്ഷിച്ചുകൊണ്ടു ഭരണം നിലനിര്‍ത്തേണ്ട കാര്യമില്ലെന്നും കരുണാകരനു നല്‍കാത്ത സംരക്ഷണം മറ്റാര്‍ക്കും നല്‍കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നുമായിരുന്നു അജയ് തറയിലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.