1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bars open today kerala

സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ഇന്നു തുറക്കും

Bar
സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ഇന്നു തുറക്കും. ഇതോടെ ബാറുകളിലെ പാഴ്‌സല്‍ വില്‍പന ഇനി ഉണ്ടാകില്ല. ഇത്തരം വില്‍പന ബെവ്‌കോ വഴി മാത്രമാകും ഉണ്ടാകുക. ചില്ലറ വില്‍പ്പന ശാലകള്‍ രാവിലെ 10 മണിമുതല്‍ രാത്രി ഒന്‍പതുമണിവരെ പ്രവര്‍ത്തിക്കും.
 
കര്‍ശനമായി കെവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബാറുകള്‍ തുറക്കുന്നത്. ബെവ് കോയിലും കണ്‍സുമര്‍ ഫെഡ് ഷോപ്പുകളിലും മാത്രം രാവിലെ 10 മുതല്‍ രാത്രി 9 വരെ വില്‍പ്പന. ബാറിലിരുന്ന് മദ്യപാനം നടത്താനുള്ള അനുമതി ഉണ്ടാകണമെന്ന് ബാറുടമകള്‍ നിരവധിതവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അടുത്ത ലേഖനം
അഭയ കേസ്: കഴുത്തിൽ നഖം കൊണ്ട് മുറിഞ്ഞ പാട് വ്യക്തമായി കാണാമായിരുന്നു എന്ന് സാക്ഷി