മദ്യനയം: വെച്ചകാൽ പിന്നോട്ട് വെയ്ക്കില്ലെന്ന് മുഖ്യമന്ത്രി

ഉമ്മൻചാണ്ടി , മദ്യനയം , ശിവഗിരി , മുഖ്യമന്ത്രി
ശിവഗിരി| jibin| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (11:47 IST)
സംസ്ഥാനത്ത് നിലവില്‍ വന്ന പുതിയ മദ്യനയത്തില്‍ നിന്ന് മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സർക്കാരിന്റെ മദ്യനയത്തില്‍ അനുകൂലവും പ്രതികൂലവുമായ വെല്ലുവിളികളുണ്ട്. അതിലും വലുതാണ് മദ്യം മൂലമുണ്ടാകുന്ന ദുരന്തങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിന്റെ നൂറ്റിയറുപതാമത് ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ പുതിയ മദ്യനയത്തില്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. നിരോധനം വഴി 8000 കോടിയുടെ സാമ്പത്തിക നഷ്ടം ഉണ്ടാവും. ഈ വരുമാന നഷ്ടത്തെ ഒരു നഷ്ടമായി കാണുന്നില്ല. അതിനെക്കാൾ എത്രയോ ഇരട്ടിയാണ് മദ്യം ഉണ്ടാക്കുന്ന വിപത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിവിമുക്ത കേരളത്തിനായി എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ മദ്യനയത്തിന് ജനപിന്തുണയുണ്ടെന്ന് തുടർന്ന് സംസാരിച്ച എക്സൈസ് മന്ത്രി കെ ബാബു പറഞ്ഞു. ഈ തീരുമാനത്തില്‍ കേരളജനതയുടെ ആഗ്രഹത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :