ന്യൂഡല്‍ഹി|
Last Updated:
ശനി, 6 സെപ്‌റ്റംബര്‍ 2014 (12:17 IST)
ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധിക്കെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീലില്‍ തീര്‍പ്പാകുന്നത് വരെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ബാറുടമകള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
കേരളത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറുകള്‍ ഒഴികെയുള്ളവ സെപ്തംബര്‍ 12നകം അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
എന്നാല്‍ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രശ്നത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.