'ബാറുകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പ് നൽകിയിരുന്നു'

 മദ്യനയം , ബാറുടമകള്‍ , ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (13:34 IST)
മദ്യനയം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ
ബാറുടമകൾ രംഗത്ത്.
അടച്ചിട്ട ബാറുകള്‍ക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്നും. അടച്ചിട്ട ബാറുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതായും ബാറുടമകള്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ എല്ലാപാര്‍ട്ടികള്‍ക്കും കൈനിറയെ പണം നല്‍കിയിരുന്നതായും ബാറുടമകള്‍ ആരോപിച്ചു. നേതാക്കള്‍ നേരിട്ടല്ല പണത്തിനായി എത്തിയിരുന്നതെന്നും. ഇടനിലക്കാരാണ് വന്ന് പണം വാങ്ങിയതെന്നും കോട്ടയത്തെ ബാറുടമകള്‍ വ്യക്തമാക്കി. തങ്ങൾക്കനുകൂലമായ നിലപാടാണ് അന്ന് മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്ന് ബാറുടമകൾ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ പൂർത്തിയാക്കിയ നടപടി ചോദ്യം ചെയ്യാനാകില്ലെന്ന് കാട്ടി ബാറുടമകൾ സമർപ്പിച്ച അപ്പീലുകൾ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാറടമകളുടെ പ്രതികരണം പുറത്ത് വന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :