സുധീരനെ പിന്തുണച്ച് ബാലകൃഷ്ണപിള്ള; മദ്യനയത്തില്‍ മാറ്റം വേണ്ട

  ആര്‍ ബാലകൃഷ്ണപിള്ള , മദ്യനയം , വിഎം സുധീരന് , കെപിസിസി
കോഴിക്കോട്| jibin| Last Modified ശനി, 6 ഡിസം‌ബര്‍ 2014 (18:51 IST)
മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് തുറന്ന പിന്തുണയുമായി കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. സംസ്ഥാനത്തെ മദ്യനയത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും. ഇക്കാര്യത്തില്‍ സുധീരന്റെ നിലപാടിനോടു പൂര്‍ണ യോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ഡ്രൈ ഡേ ആക്കിയ തീരുമാനം പുനഃപരിശോധിക്കേണ്ട ആവശ്യമില്ല. നിലവിലെ മന്ത്രിസഭയിലുള്ള രണ്ടു മന്ത്രിമാരുടെ അഴിമതി കഥകള്‍
തെളിവ് സഹിതം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എഴുതിയും നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും അദ്ദേഹം സ്വീകരിച്ചില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ഈ വിഷയത്തില്‍ അനുയോജ്യമായ രാഷ്ട്രീയ സാഹചര്യത്തില്‍ രണ്ടു മന്ത്രിമാരുടെയും അഴിമതി കഥകള്‍ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാരന്റെ പെന്‍ഷനും ശമ്പളവും നിഷേധിക്കുന്നതു മനുഷ്യത്വരഹിതമാണെന്നും. കെഎസ്ആര്‍ടിസി ഭരിക്കുന്നതു ട്രാന്‍സ്പോര്‍ട്ട് വ്യവസായത്തിന്റെ ചുക്കും ചുണ്ണാമ്പുമറിയാത്തവരാണെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ തുറന്നടിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :