മദ്യ നയത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് വി എം സുധീരന്‍

തിരുവനന്തപുരം| Last Modified ശനി, 6 ഡിസം‌ബര്‍ 2014 (11:41 IST)
മദ്യ നയത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനം നടപ്പാക്കുമെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. എല്ലാ വശങ്ങളും പരിഗണിച്ചാണ് മദ്യനയത്തിലേക്കെത്തിച്ചേര്‍ന്നത്. നയം മാറ്റുന്ന കാര്യം കഴിഞ്ഞ യു.ഡി.എഫ് യോഗത്തിലും ചര്‍ച്ച ചെയ്തിട്ടില്ല. മദ്യനയത്തില്‍ പ്രയോഗിക മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രി പ്രസ്താവിച്ചത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല സുധീരന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.

മദ്യനയത്തെ അട്ടിമറിക്കാനുള്ള മദ്യലോബികളുടെ ശ്രമം പൊളിഞ്ഞുവെന്നും
സുധീരന്‍ പറഞ്ഞു. പ്രതിപക്ഷം
ബാറുടമകളുടെ ആരോപണം ഏറ്റു പിടിച്ചെങ്കിലും അത് അഴര്‍ക്ക് തന്നെ വിനയായി മാറി. ഇടതുമുന്നണിയുടെ നേതൃതലത്തിലെ പ്രശ്നങ്ങള്‍ക്കാണ് അത് വഴിവച്ചത് സുധീരന്‍ പറഞ്ഞു. കോടതി പോലും പറഞ്ഞത് മാണിക്കെതിരെ കേസെടുക്കുന്ന കാര്യം വിജിലന്‍സിന് സ്വതന്ത്രമായി തീരുമാനിക്കാം എന്നാണ് സുധീരന്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ മദ്യനയം വിനോദസഞ്ചാര മേഖലയെ ബാധിക്കുമെന്ന വിമര്‍ശനങ്ങളില്‍ അര്‍ത്ഥമില്ല. വിദേശികള്‍ കേരളത്തിലെത്തുന്നത് മദ്യപിക്കാനല്ല സുധീരന്‍ പറഞ്ഞു. നയങ്ങള്‍ രൂപീകരിക്കുന്നത് സര്‍ക്കാരുകളുടെ ഭരണഘടനാപരമായ അവകാശണാണ്. അതില്‍ കോടതികള്‍ ഇടപെടുന്നത് ശരിയല്ല. മദ്യനയവുമായി ബന്ധപ്പെട്ടുള്ള കോടതി വിധികളെ നിയമപരമായി തന്നെ നേരിടും സുധീരന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :