കൊച്ചി|
jibin|
Last Modified വെള്ളി, 5 ഡിസംബര്‍ 2014 (15:22 IST)
മദ്യനയത്തില്‍ കടും പിടുത്തം നടത്തുന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടുകളെ വിമര്‍ശിച്ച് എക്സൈസ് മന്ത്രി കെ ബാബു രംഗത്ത്. വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ചു പോകുന്നതിനായി സുധീരന്റെ രീതി മാറണമെന്നും. മദ്യനയത്തില്‍ അദ്ദേഹം പ്രായോഗിക സമീപനം സ്വീകരിക്കണമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
മദ്യ നയത്തില്‍ സുധീരന്‍ പ്രായോഗിക സമീപനമാണ് കൈക്കൊള്ളേണ്ടത്. ബാറുകാരുടെ വോട്ട് വേണ്ട എന്നു പറഞ്ഞ നടപടി തെറ്റായിരുന്നു. ആദര്‍ശത്തിന്റെ ആള്‍രൂപമായ എകെ ആന്റണി പോലും വോട്ട് വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ബാബു പറഞ്ഞു. കെപിസിസി പ്രസിഡന്റ് നടത്തുന്ന ഇത്തരത്തിലെ സമീപനങ്ങള്‍ സ്വീകാര്യമല്ലെന്നും. വിഷയത്തില്‍ പ്രായോഗിക തീരുമാനങ്ങള്‍ക്കുള്ള പരിഗണനയാണ് ആവശ്യമെന്നും ബാബു വ്യക്തമാക്കി.
ലൈസന്‍സ് പുതുക്കാത്തതുള്‍പ്പെടെയുള്ള 730 ബാറുകള്‍ പൂട്ടാനുള്ള ഓഗസ്റ്റ് 21 ലെ യുഡിഎഫ് തീരുമാനത്തിന് ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വ്യാഴാഴ്ച് സുധീരന്‍ പറഞ്ഞത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എക്സൈസ് മന്ത്രി കെപിസിസി പ്രസിഡന്റിന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.