കൊച്ചി|
VISHNU.NL|
Last Modified വ്യാഴം, 4 ഡിസംബര്‍ 2014 (09:13 IST)
സര്‍ക്കാരിന്റെ മദ്യനയം ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. സര്‍ക്കാരും ബാര്‍ ഉടമകളും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികളാണ് ജസ്റ്റിസ് കെ ടി ശങ്കരന്‍ , ജസ്റ്റിസ്
പി.ഡി.രാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നത്.
ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകളിലെ ബാറുകള്‍ക്ക് കോടതി പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കി. ഈ ഉത്തരവിനെതിരെയാണ് സര്‍ക്കാരിന്റ അപ്പീല്‍. ടൂ , ത്രീ സ്റ്റാര്‍ബാറുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നിഷേധിച്ചത് ശരിവെച്ചതിനെതിരെയാണ് ബാറുടമകളുടെ അപ്പീല്‍.
മുന്‍ നിയമമന്ത്രി കൂടിയായ കപില്‍ സിബാലാണ് സര്‍ക്കാരിന്റെ അപ്പീല്‍ തയ്യാറാക്കിയത്. കപില്‍ സിബല്‍ ഇന്ന് സര്‍ക്കാരിന് വേണ്ടി ഹാജരാകും. വെങ്കിട്ടരമണി , അരിയാമ സുന്ദരം, ദുഷ്യന്ത് ദവേ തുടങ്ങിയവരാണ് ബാറുടമകള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്തുന്നത്. ഇവരെല്ലാം സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.