ബാര്‍ കോഴ: സുനില്‍ കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ബാര്‍ കോഴ , സുനില്‍ കുമാര്‍ , ഹൈക്കോടതി , കെഎം മാണി
കൊച്ചി| jibin| Last Modified ബുധന്‍, 10 ജൂണ്‍ 2015 (12:59 IST)
ബാര്‍ കോഴക്കെസില്‍ സ്വതന്ത്രമായ അന്വേഷണം ഉറപ്പുവരുത്തണമെന്നും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്കണമെന്നും ആവശ്യപ്പെട്ട് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇപ്പോൾ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ റിപ്പോർട്ട് വന്നശേഷമെ ഹർജിക്ക് പ്രസക്തിയുണ്ടോയെന്ന് തീരുമാനിക്കാൻ കഴിയൂ എന്നും വ്യക്തമാക്കി.

ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നുമായിരുന്നു സുനിൽ കുമാറിന്റെ ആവശ്യം.
മാണിക്കെതിരെ തെളിവില്ലെന്ന തരത്തിൽ റിപ്പോർട്ട് നൽകാൻ വിജിലൻസിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ഹർജിയിൽ ആരോപിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :