തിരുവനന്തപുരം|
jibin|
Last Updated:
ബുധന്‍, 10 ജൂണ്‍ 2015 (08:29 IST)
സര്‍ക്കാരിനെ പിടിച്ചുലച്ച ബാര്‍ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നു വിജിലന്‍സ്. ദ്രുത പരിശോധന റിപ്പോര്‍ട്ടില്‍ കെ ബാബുവിനെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ബാബിവുനെതിരെ കേസെടുക്കാനുള്ള തെളിവില്ലെന്ന ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. കൊച്ചി
വിജിലന്‍സ് എസ്പി പികെഎം ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകളിൽനിന്നു മന്ത്രി കെ. ബാബു പത്തു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം.