ബാര്‍ കേസില്‍ ക്ലീന്‍ ചിറ്റ്: ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ബാബു

 ബിജു രമേശ് , ബാര്‍ കോഴ , കെ ബാബു , വിജിലന്‍സ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 10 ജൂണ്‍ 2015 (10:40 IST)
ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു. വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാം. വിജിലന്‍സ് സമർപ്പിച്ച റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് ബാബുവിനെതിരെ ആരോപണം ഉന്നയിച്ച ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
ദ്രുത പരിശോധന റിപ്പോര്‍ട്ടില്‍ കെ ബാബുവിനെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തുകയും ചെയ്തു.
ബാബിവുനെതിരെ കേസെടുക്കാനുള്ള തെളിവില്ലെന്ന ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. കൊച്ചി
വിജിലന്‍സ് എസ്പി പികെഎം ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകളിൽനിന്നു മന്ത്രി കെ. ബാബു പത്തു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :