കൊച്ചി|
jibin|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (14:52 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കും എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരേയും ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ഉന്നയിച്ച ബാര്‍ കോഴ ആരോപണത്തില്‍
സിപിഐ എംഎല്‍എ വിഎസ് സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
ബാര്‍ കോഴക്കെസില്‍ സ്വതന്ത്രമായ അന്വേഷണം ഉറപ്പുവരുത്തണമെന്നും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.