കൊച്ചി|
jibin|
Last Updated:
ശനി, 14 നവംബര്‍ 2015 (12:41 IST)
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി പരാമര്‍ശത്തില്‍ രാജിവെച്ച മുന്‍ധനമന്ത്രി കെഎം മാണിയെ പരോക്ഷമായി കുറ്റപ്പെടുത്തി സിറോ മലബാർ സഭയുടെ മുഖപ്പത്രമായ സത്യദീപത്തില്‍ മുഖപ്രസംഗം. ആരോപണം നേരിട്ട മാണി നെരത്തെ തന്നെ രാജിവെക്കണമായിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഭരണഘടനാപരമായ ഔചിത്യത്തിന്റെ നല്ല മാതൃകയുണ്ടായില്ല. രാജിപ്രഖ്യപനം വളരെ വൈകി പോയെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നുണ്ട്.
ബാര്‍ കോഴക്കേസില്‍ ധാർമിക ഉത്തരവാദിത്തമേറ്റെടുത്തുള്ള സ്ഥാനത്യാഗം ജനാധിപത്യത്തിന്റെ അനിവാര്യതയാണ്. അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ മാണി സ്ഥാനമൊഴിയുകയായിരുന്നു അഭികാമ്യം. പകരം ചുമതല മറ്റാരെയെങ്കിലും ഏൽപിച്ച് ആരോപണം കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ടാൽ തിരികെ വരാമായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ബാര്‍ കോഴക്കേസില്‍ ശക്തമായ ആരോപണം ഉയർന്നപ്പോഴായിരുന്നു രാജിയെങ്കിൽ മാണിയുടെ നിലപാടുകൾക്ക് കരുത്തുണ്ടാകുമായിരുന്നു. മാണിക്കെതിരെ ഉയർന്നത് അവ്യക്തമായ ആരോപണമായിരുന്നില്ല. അതിനാല്‍ രാജിവെക്കുന്നതില്‍ മാണി വൈകി പോയെന്നും മുഖപ്രസംഗം പറയുന്നുണ്ട്.