മാണി ഇന്ന് പാലായിലേക്ക്; വഴിനീളെ സ്വീകരണമൊരുക്കി അനുയായികള്‍

   ബാര്‍ കോഴക്കേസ് , കെഎം മാണി , പിജെ ജോസഫ് , പാലാ , കേരള കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 13 നവം‌ബര്‍ 2015 (08:08 IST)
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ധനമന്ത്രിസ്ഥാനം രാജിവെച്ച കെഎം മാണി ഇന്ന് തിരുവനന്തപുരത്തു നിന്ന് പാലായിലെ വീട്ടിലേക്ക് തിരിക്കും. പട്ടം മുതല്‍ പാലാ വരെയാണ് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് യാത്ര. 11 സ്ഥലങ്ങളിലാണ് സ്വീകരണ യോഗങ്ങള്‍ നടക്കുക. രാവിലെ 8.15-ന് ഔദ്യോഗിക വസതിയായ പ്രശാന്തിയോട് അദ്ദേഹം വിടചൊല്ലും.

വൈകിട്ട് പാലായില്‍ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. മാണിയുടെ വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം. കേരള കോണ്‍ഗ്രസ് നേതാക്കളും മാണിയോടൊപ്പം പാലായിലേക്ക് പോകുന്നുണ്ട്. വൈകിട്ട് മൂന്നു മണിക്ക് ചങ്ങനാശ്ശേരിയില്‍ മാണിക്ക് സ്വീകരണം നല്‍കും. 5 മണിയോടെ കോട്ടയം ടൗണിലും ആറു മണിയോടെ പാലായിലും സ്വീകരണം ഒരുക്കും.

ധന,നിയമ വകുപ്പുകളിലെ പഴ്‌സനല്‍ സ്‌റ്റാഫിലുള്ളവരും രണ്ട് പ്രത്യേക യോഗങ്ങള്‍ വിളിച്ചു മാണിക്കു വികാരനിര്‍ഭരമായ യാത്രയയപ്പു നല്‍കി. താന്‍ അറിഞ്ഞുകൊണ്ട് മോശമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്‌തിട്ടില്ലെന്നും മാണി പറഞ്ഞു. പാലായിലെ യോഗത്തിൽ മന്ത്രി പിജെ ജോസഫ് അടക്കം പങ്കെടുക്കും. ഇന്നലെ ഗവർണർ പി സദാശിവത്തെ കണ്ടു മാണി യാത്ര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :