തിരുവനന്തപുരം|
jibin|
Last Modified ശനി, 14 നവംബര്‍ 2015 (10:16 IST)
പ്രതിപക്ഷനേതാവ് മകനെയോർത്ത് കണ്ണുനീർ പൊഴിച്ചാൽ മതിയെന്ന മുന്‍മന്ത്രി കെഎം മാണിയുടെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി വിഎസ് അച്യൂതാനന്ദന്‍ രംഗത്ത്. മാണിയുടെ മകനെക്കുറിച്ച് ഏറെ പറയാനുണ്ട്. എന്നാല്‍, നാറ്റക്കേസായതു കൊണ്ട് ഒന്നും പറയാന്‍ പറ്റില്ലെന്നും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ ഉദ്ദേശിച്ചു കൊണ്ട് വിഎസ് പറഞ്ഞു.
വിഎസ് അച്യുതാനന്ദൻ തന്നെ ഓർത്ത് കണ്ണുനീർ പൊഴിക്കേണ്ടെന്ന് കെ.എം മാണി കഴിഞ്ഞ ദിവസം പാലായില്‍ പറഞ്ഞിരുന്നു. വിഎസ് മകനെയോർത്ത് കണ്ണുനീർ പൊഴിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മാണിക്ക് സ്വീകരണം നൽകുന്നതിനെ വിമർശിച്ച വി.എസിനുള്ള മറുപടിയായിട്ടായിരുന്നു മാണി പാലായില്‍ വിഎസിനെതിരെ വിമർശനം നടത്തിയതു. മാണിക്ക് സ്വീകരണം നല്‍കുന്നത് കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്നായിരുന്നു വിഎസ് പറഞ്ഞത്.
പാലാ എന്ന മണ്ഡലത്തിന് പുറത്ത് ലോകമുണ്ടെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനക്കും മാണി മറുപടി നൽകി. പാലായിക്ക് പുറത്ത് ലോകമുണ്ടെന്ന് തനിക്കറിയാം. ലോകം ഒത്തിരി കണ്ടിട്ടുണ്ട്. എന്നാൽ പാലായേക്കാൾ വലിയ ലോകം തനിക്കില്ലെന്നും മാണി തിരിച്ചടിച്ചു.