തന്നെ കരിവാരിത്തേക്കാനുള്ള ശ്രമം നടക്കുന്നു; മാണി ഒന്നും പറയില്ല: കെ ബാബു

ബാർ കോഴ കെസ് , എക്സൈസ് മന്ത്രി കെ ബാബു , ബിജു രമേശ്
കൊച്ചി| jibin| Last Modified വെള്ളി, 13 നവം‌ബര്‍ 2015 (11:40 IST)
ബാർ കോഴയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും എക്സൈസ് മന്ത്രി കെ ബാബു. ആരോപണങ്ങൾ തന്നെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ബാര്‍ കോഴ ഉന്നയിച്ച ബിജു രമേശ് വിജിലൻസിന് നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ആരോപണങ്ങൾ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെഎം മാണി തനിക്കെതിരെ എന്തെങ്കിലും പറയുമെന്ന് വിശ്വസിക്കുമെന്നും കരുതുന്നില്ല. മാണിയെ നേരില്‍ കണ്ടത് മുതിര്‍ന്ന നേതാവെന്ന പരിഗണന കണക്കിലെടുത്താണ്. കൂടിക്കാഴ്‌ചയില്‍ ഈ വിഷയങ്ങളെല്ലാം സംസാരിച്ചു ധാരണയിലെത്തി. മാണിയുമായി തനിക്കൊരു പ്രശ്‌നവും ഇല്ലെന്നും ബാബു പറഞ്ഞു.

ബിജു രമേശിന്റെ ആരോപണത്തില്‍ ഭയമില്ല. ബിജു നല്‍കിയ പരാതികളെ താന്‍ രാഷ്‌ട്രീയമായി തന്നെ നേരിടും. ആരോപണങ്ങളില്‍ തെല്ലും ഭയമില്ല. ബിജു രമേശ് വിജിലൻസിന് നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ബാര്‍ കോഴ ഇടപാടില്‍ തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ലെന്നും ബാബു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :