ബിജു രമേശ് ഭീഷണിപ്പെടുത്തി, തെളിവുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കട്ടെ: മന്ത്രി ബാബു

തിരുവനന്തപുരം| JOYS JOY| Last Updated: ബുധന്‍, 11 നവം‌ബര്‍ 2015 (14:05 IST)
തനിക്കെതിരെ ബാര്‍ ഉടമ ബിജു രമേശ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എക്സൈസ് മന്ത്രി കെ ബാബു. ബിജു രമേശ് തന്നെ ഭീഷണിപ്പെടുത്തിയെന്നും കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ബിജു രമേശ് സമീപിച്ചുവെന്നും ബാബു പറഞ്ഞു. എന്നാല്‍, മാനനഷ്ടക്കേസില്‍ നിയമ പോരാട്ടം തുടരുമെന്നും എക്‌സൈസ് മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജു രമേശിനെതിരായ കേസ് പിന്‍വലിച്ചില്ലെങ്കില്‍ വാ തുറക്കുമെന്ന് ഭീഷണിപ്പെടുത്തി. വിജിലന്‍സ് തനിക്കെതിരായ മൊഴി രേഖപ്പെടുത്തിയില്ലെന്ന ആരോപണം തെറ്റാണെന്നും ബാബു പറഞ്ഞു. അങ്ങനെയെങ്കില്‍, 164 വകുപ്പ് അനുസരിച്ചുള്ള മൊഴിയില്‍ തനിക്കെതിരെ പറയാത്തതെന്ത് കൊണ്ടെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ മറ്റ് നിയമനടപടികള്‍ സ്വീകരിക്കാത്തത് എന്തു കൊണ്ടാണെന്നും കെ ബാബു ചോദിച്ചു.

തനിക്കെതിരെ തെളിവ് സമര്‍പ്പിക്കാന്‍ ബിജു രമേശിന് എത്രയോ അവസരങ്ങളുണ്ടായി എന്നും അത് കൊടുക്കാമല്ലോ എന്നും ബാബു ചോദിച്ചു. ക്വിക്ക് വേരിഫിക്കേഷനും അന്വേഷണവും നടത്തിയിട്ടും തനിക്കെതിരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും ബാബു പറഞ്ഞു. തെളിവുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :