തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (11:24 IST)
ബാര്‍ കോഴക്കേസില്‍ പ്രസ്‌താവന നടത്തി പുലിവാല് പിടിച്ച ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാര്‍ വേട്ടയാടുന്നത് തുടരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ സ്വകാര്യ കോളജില്‍ പ്രതിഫലം പറ്റി ജോലി ചെയ്‌തതിന് ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംഭവമാണ് ഇപ്പോള്‍ ചൂടു പിടിച്ചിരിക്കുന്നത്.
കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ തെളിവുകളും രേഖകളും കണ്ടെത്തുന്നതിന് സമയം വേണമെന്നായിരുന്നു ഡിജിപിയുടെ ആവശ്യം. എന്നാല്‍, പതിനഞ്ചു ദിവസത്തില്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ഇതോടെ ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിന്റെ സൂചനകള്‍ വീണ്ടും പുറത്തായി.
ഒരു സ്വകാര്യ കോളജില്‍ അധ്യാപകനായി ജോലി ചെയ്തുവെന്നും പ്രതിഫലമായി ലഭിച്ച പണം വിജലന്‍സ് അന്വേഷണം നേരിട്ടപ്പോള്‍ തിരിച്ചടച്ച് തലയൂരിയെന്നുമാണ് ജേക്കബ് തോമസിനെതിരായ ആരോപണം.