ബാബു റിട്ടേണ്‍‌സ്; രാജി തീരുമാനം പിന്‍വലിച്ച മന്ത്രി കെ ബാബു ഇന്ന് ഓഫീസിലെത്തും

 കെ ബാബു , യുഡിഎഫ് , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ബാര്‍ കോഴക്കേസ്
കൊച്ചി| jibin| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (08:17 IST)
രാജി സ്വീകരിക്കേണ്ടെന്ന യുഡിഎഫ് തീരുമാനത്തെ തുടര്‍ന്ന് രാജി തീരുമാനം പിന്‍വലിച്ച മന്ത്രി കെ ബാബു ഇന്ന് ഓഫീസിലെത്തും. രാവിലെ ഔദ്യോഗിക വസതിയിലെത്തുന്ന ബാബു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച ശേഷമായിരിക്കും ചുമതലകളില്‍ സജീവമാവുക. ഇതിനുശേഷം ഇന്ന് നടക്കുന്ന നിരവധി പൊതുപരിപാടികളിലും ബാബു പങ്കെടുക്കും.

എക്സൈസ്, ഫിഷറീസ്,തുറമുഖ വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ടുള്ള കെ ബാബുവിന്റെ രാജി കത്ത് സ്വീകരിക്കേണ്ടെന്ന് ശനിയാഴ്‌ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ്
യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് രാജി തീരുമാനം പിന്‍വലിച്ച് ബാബു തിരികെയെത്തുന്നത്.

ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്‌ത സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫ്
യോഗം വിലയിരുത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :