കൊച്ചി|
jibin|
Last Modified വ്യാഴം, 28 ജനുവരി 2016 (14:24 IST)
ബാര്‍ കോഴക്കേസില്‍ മുന്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരായ തൃശൂര്‍ വിജിലൻസ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ. രണ്ടു മാസത്തേക്കാണ് ഹൈകോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. അതേസമയം, ദ്രുതപരിശോധന തുടരാമെന്നും കോടതി വ്യക്തമാക്കി. പത്തു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
ബാബുവിനെതിരെ വിജിലൻസ് കോടതി അനാവശ്യമായി തിടുക്കം കാണിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ, ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരേ എഫ്ഐആര്‍ രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ബാബു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രാജിക്കത്ത് നല്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി.